ലോകകപ്പ് നേടിയതാണ് ജീവിതത്തില്‍ ഏറ്റവും മറക്കാനാകാത്ത നിമിഷം; ധോണിയ്ക്ക് ആശംസ അറിയിച്ച് സച്ചിന്‍

ന്യൂഡല്‍ഹി : രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ക്രിക്കറ്റ് നായകന്‍ ധോണിയ്ക്ക് ആശംസയുമായി പ്രമുഖര്‍. അമിത് ഷാ, സ്മൃതി ഇറാനി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എന്നിങ്ങനെ നിരവധി പ്രമുഖര്‍ ധോണിയ്ക്ക് ആശംസ അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവന അളക്കാനാകാത്തതാണ്. 2011 ല്‍ നമ്മളൊരുമിച്ച് ലോകകപ്പ് നേടിയതാണ് ജീവിതത്തില്‍ ഏറ്റവും മറക്കാനാകാത്ത നിമിഷം. രണ്ടാം ഇന്നിംഗ്‌സിനും നിങ്ങള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു. സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയതിന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരോടൊപ്പം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് നന്ദി അറിയിക്കുന്നു. ചൂടേറിയ പല മത്സരങ്ങളും ധോണിയുടെ കൂള്‍ ക്യാപ്റ്റന്‍സിയിലൂടെ ഇന്ത്യ ജയിച്ചെന്നും രണ്ടു ഫോര്‍മാറ്റിലും ലോക കിരീടം നേടിയ ക്യാപ്റ്റനാണ് ധോണിയെന്നും അമിത് ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി.

താങ്ക്യു ഫോര്‍ ദ മാജിക് ട്വിറ്ററില്‍ കുറിച്ചു കൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ധോണിയ്ക്ക് ആശംസ നേര്‍ന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha