പെരുവള്ളൂർ | പഞ്ചായത്തിൽ ഇന്നലെ മുതൽ കോവിഡ് ആന്റിജൻ പരിശോധന ആരംഭിച്ചു. ഇന്നലെ 25 പേരെ പരിശോധിച്ചതിൽ ഒരാൾക് മാത്രമാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പറമ്പിൽപീടിക അഞ്ചാലൻ ഓഡിറ്റോറിയത്തിലാണ് പരിശോധന നടക്കുന്നത്.
പെരുവള്ളൂർ സി.എച്ച് .സി മെഡിക്കൽ ഓഫിസർ ഡോ.സുബൈർ , ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ കുടുംബങ്ങളെയും സമ്പർക്ക പട്ടികയിൽ ഉള്ളവരെയുമാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും. പഞ്ചായത്തിൽ ഇതുവരെ 58 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്.
Post a Comment
Thanks