മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഏഴാം സീസണിലെ മുഴുവൻ മത്സരങ്ങളും ഗോവയിൽ നടക്കും. 2020 നവംബർ 21 മുതൽ 2021 മാർച്ച് 21 വരെയാകും ടൂർണമെന്റ് നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഫത്തോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം, വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയം എന്നീ വേദികളിലാണ് മത്സരങ്ങൾ നടക്കുകയെന്ന് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ പല കേന്ദ്രങ്ങളിൽ നടത്തുന്നതിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് വേദി ഒരു സംസ്ഥാനത്ത് മാത്രമായി ചുരുക്കിയത്. പരിശീലനത്തിനായി 10 ഗ്രൗണ്ടുകൾ സജ്ജമാക്കും.
കഴിഞ്ഞ സീസണിലെ ഫൈനലിൽ കൊൽക്കത്ത എ.ടി.കെയും ചെന്നൈയിൻ എഫ്.സിയും ഏറ്റുമുട്ടിയത് ഫത്തോർഡ സ്റ്റേഡിയത്തിൽ ആയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ആയിരുന്നതിനാൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഇത്തവണ മുഴുവൻ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുക.
Post a Comment
Thanks