കുട്ടികളുടെ വാഹന ഉപയോഗം; രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി; ​കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ വാഹനം വിൽക്കട്ടെ..!


  കുട്ടികൾ വാഹനം ഉപയോഗിക്കുന്ന സംഭവങ്ങളിൽ കർശന നടപടിയുമായി മുന്നോട്ട് പോകാൻ ഗതാഗത വകുപ്പ്. കുട്ടികൾ വാഹനം ഓടിക്കുന്നത് കണ്ടെത്തിയാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നിയമനടപടി സ്വീകരിക്കുകയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കട്ടെയെന്നും മന്ത്രി.


കുട്ടികൾ ഉൾപ്പെടുന്ന വാഹനാപകട കേസുകൾ സംസ്ഥാനത്ത് പെരുകിവരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ സുപ്രധാന മുന്നറിയിപ്പ്. ​കുട്ടികളുടെ വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് കേസെടുക്കുന്ന കാര്യത്തിൽ യാതൊരുവിധ ദയയും കാണിക്കില്ലെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കയിട്ടുണ്ടെന്ന് അദ്ദേഹം.


സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പിന്നിലെ പ്രധാന കാരണം അവയുടെ സമയക്രമമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ബസുകളുടെ സമയക്രമം ശാസ്ത്രീയമായി പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Post a Comment

Thanks

Previous Post Next Post