പേരാമ്പ്ര മുളിയങ്ങലില്‍ വീടിന് സമീപത്തെ കിണറില്‍ വീണ് വയോധിക മരിച്ചു. മുളിയങ്ങല്‍ മഠത്തില്‍മുക്ക് കല്യാണി (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വയോധികയെ കിണറ്റില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര ഫയര്‍ഫോഴ്‌സ് എത്തി വയോധികയെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആംബുലന്‍സ് ഉള്‍പ്പെടെ മൂന്ന് യൂണിറ്റ് വാഹനങ്ങളായിരുന്നു പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്.

Post a Comment
Thanks