കൊടിഞ്ഞി സ്വദേശി ഒമാനിൽ നിര്യാതനായി


കൊടിഞ്ഞി: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ ശിഹാബ് (44) ഒമാനിലെ റൂവിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതനായ പനക്കൽ അബ്‌ദുവിന്റെ മകനാണ്.

റൂവിയിൽ താമസിച്ചുവരികയായിരുന്ന അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികശരീരം നിലവിൽ മസ്‌കത്തിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

മൃതദേഹം എംബാമിങ് നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ മസ്‌ക്കറ്റ് കെ.എം.സി.സി റൂവി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.  

സഹോദരങ്ങൾ: മുജീബ്, ശുഹൈബ്.

Post a Comment

Thanks

Previous Post Next Post