സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ എട്ടിന് ആരംഭിക്കും. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. എൽ.പി. ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ 11 മുതൽ 17 വരെ നടക്കും.
പരീക്ഷകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഡിസംബർ 18-നാണ് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കുക. തുടർന്ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. പത്തു ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറന്ന് ക്ലാസുകൾ ആരംഭിക്കും.

Post a Comment
Thanks