പ്ലസ്ടു വിദ്യാർത്ഥിയായ മകന് സ്കൂളിൽ പോകാൻ ബൈക്ക് നൽകി; പിതാവിനെതിരെ പൊലീസ് കേസെടുത്തു


പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിയായ മകന് സ്കൂളിൽ പോകാൻ മോട്ടോർ സൈക്കിൾ നൽകിയ പിതാവിനെതിരെ മേലാറ്റൂർ പൊലീസ് കേസെടുത്തു. കീഴാറ്റൂർ നെമ്മിനി പന്തല്ലൂർ ഹിൽസിൽ താമസിക്കുന്ന അൻപതുകാരനായ പിതാവിനെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്.


പതിനാറുകാരനായ വിദ്യാർഥി സ്ഥിരമായി ബൈക്കിലാണ് സ്കൂളിൽ പോകുന്നതെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് പരാതി സത്യമാണെന്ന് തെളിഞ്ഞത്.


പിതാവിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് കുട്ടി ബൈക്ക് സ്കൂളിലേക്ക് കൊണ്ടുപോകുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുക്കാൻ തീരുമാനിച്ചത്. കുട്ടിയുടെ യാത്രയ്ക്കായി ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment

Thanks

Previous Post Next Post