താനൂർ: താനൂർ സബ്ബ് ജില്ല കലോത്സവ പന്തലിന്റെ കാൽനാട്ടൽ കർമ്മം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഫർസാന ഫൈറൂസ് നിർവ്വഹിച്ചു. 16, 17, 18, 19 തിയ്യതികളിൽ രായിരിമംഗലം എസ് എം എം എച്ച് എസ് സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. പത്തിനായിരത്തോളം വിദ്യാർത്ഥികൾ 9 സ്റ്റേജുകളിലായാണ് മാറ്റുരക്കുന്നത്. മത്സരങ്ങൾ തീരദേശത്ത് വെച്ച് നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
വിദ്യാഭ്യസ ഉപജില്ല ഓഫീസർ പി.പ്രസാദ് ആദ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപജില്ല ഓഫീർ എം കെ ഫൗസി, എച്ച് എം ഫോറം കൺവീനർ ബിജു പ്രസാദ്, പ്രിൻസിപ്പൽ ശിവരാമകൃഷണൻ, പ്രധാന അധ്യാകൻ ഇക്ബാൽ, അദ്യാപകരായ ഇ.പി. ഉമേഷ് കുമാർ, സി.പി. സർഫുദ്ദീൻ, വിജേഷ് മാഷ്, കെ.പി. ജലീൽ, ബിജി മാത്യു,വൈ പി ലത്തീഫ് എന്നിവർ സംസാരിച്ചു. സ്റ്റേജ് പന്തൽ കൺവീനർ കെ.മോഹനൻ സാഗതവും സജ്ന പലേരി നന്ദിയും പറഞ്ഞു.

Post a Comment
Thanks