വീട്ടിൽ മോഷണം നടന്നെന്ന പരാതി വ്യാജം; അഞ്ചുലക്ഷവും 23 പവനും തട്ടിയത് കൗമാരക്കാരനെ ഭീഷണിപ്പെടുത്തി; പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

വീട്ടിൽനിന്ന് അഞ്ചുലക്ഷം രൂപയും 23 പവൻ സ്വർണാഭരണങ്ങളും മോഷണം പോയെന്ന വീട്ടുടമസ്ഥന്റെ പരാതി വ്യാജമെന്ന് തെളിഞ്ഞു. മോഷണം നടന്നിട്ടില്ലെന്നും, മകനെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനും സുഹൃത്തുൾപ്പെടെ നാലുപേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.


പുകയൂർ പാലമഠത്തിൽ പുതുപ്പറമ്പ് ഉബൈദ് (33), താനൂർ ഉണ്യാൽ ചക്കരമൂല കണ്ണംവളപ്പിൽ ഷുഹൈദ് (33) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ നിയമപ്രകാരമാണ് പൊലീസ് പിടികൂടിയത്.


കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് വീട്ടിൽ മോഷണം നടന്നുവെന്ന് കാണിച്ച് വീട്ടുടമസ്ഥൻ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. അഞ്ചുലക്ഷം രൂപയും 23 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. എന്നാൽ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് പരാതിയിൽ പൊലീസിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ അപ്രതീക്ഷിത വഴിതിരിവുണ്ടായത്.


മകന്റെ സുഹൃത്തും ബന്ധുവുമായ വ്യക്തിയുടെ നിർബന്ധത്തിന് വഴങ്ങി പതിനേഴുകാരൻ നേരത്തെ വീട്ടിൽനിന്ന് മൂന്നുപവൻ സ്വർണാഭരണങ്ങൾ എടുത്ത് നൽകിയിരുന്നു. ഈ സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനും കൂടുതൽ സ്വർണം കൈക്കലാക്കാനുമായി പ്രതികൾ പതിനേഴുകാരനെ വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നു.


വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുത്തി, പതിനേഴുകാരനെക്കൊണ്ട് വീട്ടിൽനിന്ന് കൂടുതൽ സ്വർണാഭരണങ്ങളും പണവും എടുപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ വീട്ടിൽ മോഷണം നടന്നതല്ല, മറിച്ച് ഭീഷണിപ്പെടുത്തി വീട്ടിലെ സ്വത്തുക്കൾ കൈക്കലാക്കുകയായിരുന്നു.


കഴിഞ്ഞദിവസം വീട്ടുകാരെയും പതിനേഴുകാരനെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ തിരൂരങ്ങാടി സി.ഐ.

Post a Comment

Thanks

Previous Post Next Post