മൂന്നിയൂർ: മൂന്നിയൂർ ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽബിർ സ്കൂളിന്റെ പത്താം വാർഷികാഘോഷം പി.കെ. നവാസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
സ്ഥാപനത്തിന്റെ പത്തുവർഷത്തെ പ്രവർത്തനങ്ങളും വളർച്ചയും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന സപ്ലിമെന്റിന്റെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. ചെയർമാൻ സിദ്ദിഖ് മൂന്നിയൂർ അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് സലീം ഐദീദ് തങ്ങൾ, മുഹമ്മദ് ശാഫി നിസാമി അൽ യമാനി, പരാടൻ ഹംസ ഹാജി, ചോനാരി മൂസ ഹാജി, മദ്രസ പ്രസിഡണ്ട് എൻ കുഞ്ഞാലൻ ഹാജി, സെക്രട്ടറി മാളിയേക്കൽ ഹമീദ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൻവർ സാദത്ത്, വെട്ടിയാട്ടിൽ അബ്ദുള്ള കോയ ഹാജി, മുട്ടിച്ചിറക്കൽ ആലി ഹാജി, വി.പി അബ്ദുറഹിമാൻ ഹാജി, അദ്നാൻ ഹുദവി, സി. പി. സമീർ, പി ഹംസ സംസാരിച്ചു. അൽബിർ കൺവീനർ പി കെ റിഷാദ് സ്വാഗതവും കോഡിനേറ്റർ ഷംസുദ്ദീൻ റഹ്മാനി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks