പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'വർണ്ണപ്പൂക്കൾ' നാളെ

 

​പെരുമണ്ണ ക്ലാരി: വാർഷിക പദ്ധതി 2026-27-ന്റെ ഭാഗമായി പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം 'വർണ്ണപ്പൂക്കൾ' സംഘടിപ്പിക്കുന്നു.  

​2026 നവംബർ 10 ചൊവ്വാഴ്ച എം.എം പാലസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് കലോത്സവം നടക്കുന്നത്.  

​ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അൽവിൻ പി. എസ്. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ അസ്കർ രണ്ടാത്താടിയും അസ്മ കോട്ടക്കലും നയിക്കുന്ന ഗാനമേളയും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും. പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം ആശംസിക്കുന്നതായി സംഘാടകർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post