മലപ്പുറം: ജില്ലയില്‍ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. ഇതോടെ ജില്ലയില്‍ സ്ഥിരീകരിച്ച ഷിഗെല്ല കേസുകളുടെ എണ്ണം ഏഴായി.
ഒക്ടോബർ 31ന് പെരിന്തല്‍മണ്ണയിലെ എളങ്കുളം പഞ്ചായത്തിലെ കൊരക്കുത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വിവാഹത്തില്‍ 114 പേർ പങ്കെടുത്തിരുന്നു. ഇവരില്‍ നിരവധി പേർക്ക് പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടമായി.
ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച നാല് പേരെയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.

Post a Comment
Thanks