ൺസൾട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം, പെൺകുട്ടി ഇറങ്ങിയോടി; ഡോക്ടർ കസ്റ്റഡിയിൽ


തിരുവനന്തപുരം | നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമം. പീഡന ശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. 


സംഭവത്തിൽ മറ്റൊരു ഡോക്ടറായ കെ.എം. ബിനു എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ഡെന്‍റൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.


 പീഡനശ്രമത്തെ ചെറുത്ത വനിതാ ഡോക്ടർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രർത്തകർ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.


രണ്ട് മാസം മുമ്പാണ് സർജനായ ഇയാൾ നെടുമങ്ങാട് താലൂക് ആശുപത്രിയിൽ എത്തിയത്. രാവിലെ ക്ലാസിനിടെ വിദ്യാർഥിനിയുടെ ദേഹത്ത് തടിപ്പ് ഉണ്ടെന്ന് ഡോക്ടറോട് പറഞ്ഞു. ഉച്ചക്ക് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിൽ എത്താൻ പറഞ്ഞു.


 പരിശോധനക്കിടെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചു. സൂപ്രണ്ട് പൊലീസിനെ അറിയിച്ചിട്ടും കേസ് എടുത്തില്ല. രാത്രി എട്ടരക്ക് പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷമാണ് കേസ് എടുത്തത്. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രാത്രിയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തി.


 തുടർന്ന് രാത്രി ഒരു മണിക്ക് കുമാരപുരത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു.

Post a Comment

Thanks

أحدث أقدم