എംഡി എം എയുമായി രണ്ടുപേർ പിടിയിൽ


കാടാമ്പുഴ : വിൽപ്പനയ്ക്കായി കൈവശം വെച്ച 33.43 ഗ്രാം എം.ഡി.എം.എ (MDMA) എന്ന മാരക മയക്കുമരുന്നുമായി രണ്ട് പേരെ കാടാമ്പുഴ പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. കാടാമ്പുഴ പടിഞ്ഞാറെ നിരപ്പ് അടിയാട്ടിൽ വീട്ടിൽ ഇബ്രാഹീം കുട്ടി (40), പാങ്ങ് കുറുവ കളപ്പുലാൻ വീട്ടിൽ മുഫീദ് (31) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ പുലർച്ചെ 4.50-ഓടെ വെട്ടിച്ചിറയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. KL 55 Y 5214 എന്ന നമ്പറിലുള്ള സ്കൂട്ടറിൽ   സഞ്ചരിച്ചിരുന്ന രണ്ടു പേരിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ചെറിയ പാക്കറ്റുകളിലാക്കി പാങ്ങ്, കാടാമ്പുഴ മേഖലകളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനായി മംഗലാപുരത്ത് നിന്ന് എത്തിച്ചതാണ് . മുൻപും സമാനമായ രീതിയിൽ പ്രതികൾ മയക്കുമരുന്ന് കടത്തി വിൽപ്പന നടത്തിയിട്ടുണ്ടെന്ന്  പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ 

ഡി.വൈ. എസ് പി യുടെ ഡാൻസാഫ് ടീമിലെ സീനിയർ സി.പി.ഒ പ്രശാന്ത്, സി.പി.ഒമാരായ കൃഷ്ണകുമാർ, പ്രഫുൽ, മലപ്പുറം ഡി.വൈ.എസ് പി യുടെ ഡാൻസാഫ് ടീമിലെ ദിനേശ്, ബിജു, രഞ്ജിത്ത് എന്നിവരും കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുകീഷ് കുമാർ, സിപിഒ മാരായ ഷിബു റിയാസ് എന്നിവരും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

അറസ്റ്റിലായ പ്രതികളെ തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഉറവിടത്തെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


Post a Comment

Thanks

Previous Post Next Post