വാർഡ് 12 മെമ്പർ മറിയുമ്മ അഷ്റഫിന്റെ നേതൃത്വത്തിൽ മലപ്പുറം ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ രീതിയിൽ സംഘടിപ്പിച്ച ക്യാമ്പിലൂടെ നിരവധി പേർക്ക് നേത്രപരിശോധനയ്ക്കും ആവശ്യമായ തുടർചികിത്സാ നിർദേശങ്ങൾ ലഭ്യമാക്കുന്നതിനും സാധിച്ചു.
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ വാർഡിൽ തുടർന്നും സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
ക്യാമ്പിനോട് സഹകരിച്ച മലപ്പുറം ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിക്കും, പങ്കെടുത്ത മുഴുവൻ ജനങ്ങൾക്കും, പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
✍️മറിയുമ്മ അഷ്റഫ്
വാർഡ് 12 മെമ്പർ
മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്


Post a Comment
Thanks