SMA ബാധിച്ച കുരുന്നുകളുടെ ചികിത്സാ ഫണ്ട് ശേഖരണം. ചെമ്മാട് വ്യാപാരികളുടെ കാരുണ്യ കൈ l മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങൾ

ഹൃദയം നിറഞ്ഞ നന്ദി 

SMA രോഗം ബാധിച്ച കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി ചെമ്മാട്ടിൽ സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനത്തിൽ ആത്മാർത്ഥമായി സഹകരിക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത KVVES സെക്രട്ടറിയേറ്റ്   എക്സികൂട്ടിവ് യൂത്ത് വിംഗ് വനിതാ വിംഗ് ചെമ്മാട് യൂണിറ്റിലെ എല്ലാ ജനറൽബോഡി അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.


നിങ്ങളുടെ നിസ്വാർത്ഥമായ സേവനവും കൂട്ടായ പ്രവർത്തനവും സാമൂഹിക പ്രതിബദ്ധതയും ഈ ഉദ്യമത്തിന്റെ വിജയത്തിന് വലിയ കരുത്തായി.



നമ്മുടെ ഒരുമയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായി 

നമ്മുടെ നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരുടെയും ഒട്ടോ ടാകസി തൊഴിലാളികളുടെയും സഹകരണത്തോടെ സമാഹരിക്കാൻ കഴിഞ്ഞത് ₹2,87,001/- (രണ്ട് ലക്ഷത്തി എൺപത്തിയേഴായിരത്തി ഒന്ന് രൂപ) ആണ്.

ഇതിൻ്റെ പകുതിയോളം 

G Pay  വഴിയും സമാഹരിക്കാൻ സാധിച്ചു


ഈ സത്കർമ്മത്തിൽ പങ്കാളികളായ ഓരോരുത്തരുടെയും പരിശ്രമവും സഹകരണവും ഏറെ വിലപ്പെട്ടതാണ്.

പടച്ചവൻ ഇരു ലോകത്ത് അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്ന പ്രാർത്ഥിക്കുകയാണ്


നമ്മുടെ ഈ ചെറിയ കൈത്താങ്ങ് നമ്മുടെ സഹോദരൻ്റെ ചെറിയ മൂന്ന് കുരുന്നുകൾക്ക് വലിയൊരു പ്രതീക്ഷയും ആശ്വാസവുമാകട്ടെ.


ഒരുമയാണ് നമ്മുടെ ശക്തി... കരുതലാണ് നമ്മുടെ വിജയം...


എല്ലാവർക്കും ഒരായിരം നന്ദി...

നന്ദി... നന്ദി... നന്ദി... 


പ്രസിഡണ്ട്

നൗഷാദ് സിറ്റിപാർക്ക്


ജനറൽസെക്രട്ടറി

സൈനു  ഉള്ളാട്ട്


ട്രഷറർ

അമർ മനരിക്കൽ

KVVES ചെമ്മാട് യൂണിറ്റ്

Post a Comment

Thanks

أحدث أقدم