സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഒരു ലക്ഷത്തിനടുത്തേക്ക് സ്വർണ വില എത്തുന്നത് ആദ്യമായിട്ടാണ്. ഒരു ലക്ഷത്തിലേക്കെത്താൻ ഇനി 320 രൂപയുടെ അകലമാണ് ഉള്ളത്. ആഗോള വിപണിയില്‍ സ്വര്‍ണം വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് സ്വര്‍ണ വിലയിലെ വീഴ്ച. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല.
കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 12540 രൂപയാണ് വില. ഇന്നലെ 12615 രൂപയായിരുന്നു ഗ്രാം പൊന്നിന്റെ വില. ഇന്ന് 75 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കും സ്വര്‍ണം എത്തിയിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത് 600 രൂപയാണ്. ഇതോടെ ഇന്നലെ 100920 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 100320 രൂപയായി മാറി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ നിരക്കാണിത്. നവംബര്‍ 5 ന് രേഖപ്പെടുത്തിയ 107080 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതായത് 10 ദിവസം കൊണ്ട് സ്വര്‍ണത്തിന് 6000 രൂപയിലേറെ ഇടിവാണ് ഈ മാസം മാത്രം സംഭവിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ കാര്യമായ മാറ്റമില്ലാതെ ഔണ്‍സിന് 3,877.66 ഡോളറിലെത്തി. അതേസമയം, ഡിസംബറില്‍ ഡെലിവറി ചെയ്യേണ്ട യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.2 ശതമാനം ഇടിഞ്ഞ് 3,880.60 ഡോളറായി.
മറ്റ് മേഖലകളില്‍, 2026-ല്‍ ആഗോളതലത്തില്‍ വെള്ളിയുടെ ആവശ്യകതയില്‍ 5 ശതമാനം ഇടിവുണ്ടാകുമെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പഠനം പ്രവചിക്കുന്നു. ആഭരണങ്ങള്‍ക്കായുള്ള ഡിമാന്‍ഡിലെ കുറവും, ഉയര്‍ന്ന വില കാരണം മറ്റ് വസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രവണത വര്‍ധിച്ചതിനാല്‍ സോളാര്‍ സെല്ലുകളില്‍ വെള്ളിയുടെ ഉപയോഗം കുറയുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സ്‌പോട്ട് സില്‍വര്‍ 2.7 ശതമാനം ഇടിഞ്ഞ് 47.39 ഡോളറിലെത്തി. പ്ലാറ്റിനം 1.1 ശതമാനം കുറഞ്ഞ് 1,477.76 ഡോളറിലേക്കും, പലേഡിയം 1.5 ശതമാനം ഇടിഞ്ഞ് 985.48 ഡോളറിലേക്കും താഴ്ന്നു.
ഇന്ന് (2026 നവംബർ 16) വിവിധ വിദേശ കറൻസികൾക്കെതിരെയുള്ള ഇന്ത്യൻ രൂപയുടെ (INR) ഏകദേശ വിനിമയ നിരക്കുകൾ താഴെ നൽകുന്നു.
യുഎസ് ഡോളർ USD ₹94.25
യുഎഇ ദിർഹം AED ₹25.66
സൗദി റിയാൽ SAR ₹25.00
യൂറോ EUR ₹104.11
ബ്രിട്ടീഷ് പൗണ്ട് GBP ₹124.32
കുവൈറ്റ് ദിനാർ KWD ₹302.47
ബഹ്‌റൈൻ ദിനാർ BHD ₹250.55
ഒമാനി റിയാൽ OMR ₹244.75
ഖത്തർ റിയാൽ QAR ₹25.88
സ്വിസ് ഫ്രാങ്ക് CHF ₹112.52
സിംഗപ്പൂർ ഡോളർ SGD ₹73.33
കനേഡിയൻ ഡോളർ CAD ₹66.18
ഓസ്‌ട്രേലിയൻ ഡോളർ .AUD ₹63.90
ന്യൂസിലാൻഡ് ഡോളർ NZD ₹52.20
മലേഷ്യൻ റിംഗിറ്റ് MYR ₹23.04
ചൈനീസ് യുവാൻ CNY ₹14.16
ഹോങ്കോംഗ് ഡോളർ HKD ₹12.31
നോർവീജിയൻ ക്രോൺ NOK ₹9.85
സ്വീഡിഷ് ക്രോണ SEK ₹9.41
ദക്ഷിണാഫ്രിക്കൻ റാൻഡ് ZAR ₹5.56
തായ് ബട്ട് THB ₹2.84
ടർക്കിഷ് ലിറ ) TRY ₹1.90
റഷ്യൻ റൂബിൾ RUB ₹1.13
ജാപ്പനീസ് യെൻ JPY ₹0.59

Post a Comment
Thanks