ജലജീവൻ പദ്ധതിക്ക് കൂട്ടിയിട്ടിരുന്ന പൈപ്പുകളിലേക്ക് കാർ ഇടിച്ചു കയറി യുവാവ് മരിച്ചു


വണ്ടൂർ | വടപുറം - വളാഞ്ചേരി സംസ്ഥാനപാതയിൽ വണ്ടൂരിന് സമീപം നടുവത്ത് മൂച്ചിക്കലിൽ കാർ അപകടത്തിൽ യുവാവ് മരിച്ചു. വണ്ടൂർ മരക്കുലംകുന്ന് കുമ്മാളി പ്രണവ് (19) ആണ് മരിച്ചത്. മരക്കലംകുന്ന് ആദിഷ്, വടപുറം പാലപ്പറമ്പ് സ്വദേശി അഭിജിത്ത് എന്നിവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മരക്കുലംകുന്ന് അഖിലേഷ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രാത്രി 12 മണിയോടെ ആയിരുന്നു അപകടം. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇ


കാർ നിയന്ത്രണം വിട്ട് റോഡരികിൽ കൂട്ടിയിട്ടിരുന്ന വലിയ പൈപ്പുകളിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മരിച്ച പ്രണവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Thanks

أحدث أقدم