മലപ്പുറം: കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ (INTUC) മലപ്പുറം ജില്ലാ കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡന്റ് മുസ്തഫ ഹാജി പുത്തൻതെരു അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ കെ.പി.എ. മജീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ്, ഐഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.കെ. വേണു നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജനാർദ്ദനൻ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു.
മജീദ് ഹാജി നിലമ്പൂർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് പുല്ലാട്ട് സ്വാഗതവും നാസർ മലപ്പുറം നന്ദിയും പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏജന്റുമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത കൺവെൻഷൻ സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും മലപ്പുറം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. കൂടുതൽ പ്രവർത്തകരെ സംഘടനയിലേക്ക് കൊണ്ടുവരുന്നതിനും അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഐക്യത്തോടെയും കൂട്ടായ്മയോടെയും പ്രവർത്തിക്കാനും കൺവെൻഷൻ ആഹ്വാനം ചെയ്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks