തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ പത്താംതരം തുല്യതാ പരീക്ഷാ കേന്ദ്രം അനുവദിച്ച് ഉത്തരവിറങ്ങി. തിരൂരങ്ങാടി നിയോജകമണ്ഡലം എം.എൽ.എ പി.എം.എ. സമീറിന്റെ ഇടപെടലിനെ തുടർന്നാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്.
നവംബർ മാസത്തിൽ നടക്കുന്ന പത്താംതരം തുല്യതാ പരീക്ഷയ്ക്കുള്ള ആദ്യഘട്ട പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ തൃക്കുളം ഗവൺമെന്റ് ഹൈസ്കൂൾ ഉൾപ്പെട്ടിരുന്നില്ല. ഇതുമൂലം പരീക്ഷാർത്ഥികൾ നേരിടുന്ന പ്രയാസം ചൂണ്ടിക്കാട്ടി എം.എൽ.എ ഡെവലപ്മെന്റ് ഹബ്ബിൽ പരാതി ലഭിച്ചിരുന്നു.
തുടർന്ന് വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. ഷംസുദ്ധീൻ ന്റെയും പരീക്ഷാ സെക്രട്ടറി ലാലിന്റെയും ശ്രദ്ധയിൽപ്പെടുത്തിയ എം.എൽ.എ ബന്ധപ്പെട്ടവരെ നേരിൽക്കണ്ട് നിവേദനങ്ങളും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
പരീക്ഷാർത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും പ്രദേശത്തെ പഠിതാക്കൾക്ക് സൗകര്യപ്രദമായി പരീക്ഷ എഴുതുന്നതിനും പുതിയ കേന്ദ്രം സഹായകരമാകും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks