തിരൂരങ്ങാടി നഗരസഭയിലെ ഉദ്യോഗാർത്ഥികളുടെ നിയമനം: ക്രമക്കേടുകൾ അന്വേഷിക്കണം — ആം ആദ്മി പാർട്ടി



എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടിക മറികടന്ന് നിയമനം നടത്തിയെന്ന രോപണം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് നിവേദനം നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികൾ ജില്ലാ മലപ്പുറം എംപ്ലോയ്‌മെന്റ് ഓഫീസർ പരാതി നൽകി.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനനടപടികൾ നടത്തണമെന്ന സർക്കാർ നിർദേശങ്ങൾ പാലിച്ചിട്ടില്ല എന്നതും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടികയിലുള്ള അർഹരായ ഉദ്യോഗാർഥികളെ മറികടന്ന് നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നുമാണ്  പരാതി.

2026-ലെ നിയമനവുമായി ബന്ധപ്പെട്ട് 108 പേരുടെ പട്ടികയും 76 പേർ പങ്കെടുത്ത അഭിമുഖവും സംബന്ധിച്ച വിവരങ്ങൾ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ ഉൾപ്പെടാത്ത നാലുപേരെ അഭിമുഖത്തിൽ പരിഗണിച്ചതായി നഗരസഭ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്ന കാര്യങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് ആധാരമായ കോടതി ഉത്തരവ്, നഗരസഭാ കൗൺസിൽ തീരുമാനം, ബന്ധപ്പെട്ട രേഖകൾ എന്നിവ പരിശോധിച്ച് നിയമനനടപടികളുടെ സാധുത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

താൽക്കാലിക, കരാർ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന സർക്കാർ ഉത്തരവുകളും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശങ്ങളും പാലിച്ചിട്ടല്ലെന്നും പരാതിയിൽ വ്യക്തമാക്കി നിയമലംഘനങ്ങൾക്ക് നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ മൂസ ജാറത്തിങ്ങൽ, സാദിക്ക് തെയ്യാല, പി.ഒ. ഷമീം ഹംസ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്

 മുൻകൂർ തിരഞ്ഞെടുത്ത ഉദ്യോഗികളെ നിമിക്കാനായിരുന്നുവെങ്കിൽ എന്തിനായിരുന്നു ഇങ്ങനെയൊരു പ്രഹസന ഇൻറർവ്യൂ നടത്തിയത് എന്നാണ് ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി പി ഓ ഷമീം ഹംസ ചോദിക്കുന്നത്

Post a Comment

Thanks

أحدث أقدم