മാപ്സ് പരാതിയിൽ സീബ്രാലൈനുകൾ പുനർവരച്ചു തുടങ്ങി


തിരൂരങ്ങാടി: പരപ്പനങ്ങാടി അരീക്കോട് റോഡിൽ പരപ്പനങ്ങാടി ബസ്റ്റാൻഡ് കക്കാട്  വരെയുള്ള വിവിധ ഭാഗങ്ങളിലെ മങ്ങിയതും കാലപ്പഴക്കം മൂലം ദൃശ്യപരത നഷ്ടപ്പെട്ടതുമായ സീബ്രാലൈനുകൾ പൊതുമരാമത്ത് വകുപ്പ് പുനർവരച്ചു തുടങ്ങി. സിറാജ് വാർത്ത നൽകുകയും മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) നൽകിയ പരാതികളുടെടെയും തുടർനടപടികൾ ആവശ്യപ്പെട്ടുള്ള നിരന്തര ഫോളോഅപ്പുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

  പരപ്പനങ്ങാടി ജംഗ്ഷൻ മുതൽ പാലത്തിങ്ങൽ വരെ പുനർ വരച്ചിട്ടുള്ളതും  പാലത്തിങ്ങൽ മുതൽ കക്കാട് വരെയുള്ള ഭാഗങ്ങളിൽ തുടർന്ന് വരക്കുന്നതും ആണെന്ന്. അസിസ്റ്റൻറ് എൻജിനീയർ റിതു അറിയിച്ചു ചെമ്മാട് ടൗണിലെയും കോഴിക്കോട് റോഡിലെയും സ്കൂൾ, ആശുപത്രി തുടങ്ങിയ പ്രധാന ഭാഗങ്ങളിലെ സീബ്രാലൈനുകൾ ഏറെക്കാലമായി മാഞ്ഞുപോയ നിലയിലായിരുന്നു. ഇതുമൂലം റോഡ് മുറിച്ചുകടക്കുന്ന വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടും സുരക്ഷാ ഭീഷണിയും നേരിടുന്നതായി MAPS ചൂണ്ടിക്കാട്ടിയിരുന്നു.

അപകടസാധ്യത കുറയ്ക്കുന്നതിനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനും സീബ്രാലൈനുകൾ അടിയന്തരമായി പുനർവരയ്ക്കണമെന്ന് ആവശ്യപ്പെട്ട് MAPS പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നിരവധി പരാതികൾ നൽകിയിരുന്നു.

MAPS ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, പി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതികളും തുടർനടപടികളും. വിവിധ സംഘടനകളും ഇതേ വിഷയത്തിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

തുടർച്ചയായ പരാതികളുടെയും ഫോളോഅപ്പ് നടപടികളുടെയും ഫലമായി സീബ്രാലൈനുകൾ പുനർവരച്ചത് കാൽനടയാത്രക്കാർക്ക് ഏറെ ആശ്വാസകരമായ നടപടിയാണെന്ന് MAPS ഭാരവാഹികൾ അറിയിച്ചു. റോഡിലെ മറ്റ് സിഗ്നൽ ബോർഡുകളും, മങ്ങിയ ട്രാഫിക് മാർക്കിംഗുകളും മുൻപ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ കണക്കെടുത്തിട്ടുള്ള ഭാഗങ്ങളിലെ സിഗ്നൽ ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നും അബ്ദുൽ റഹീം പൂക്കത്ത് അസിസ്റ്റൻറ് എൻജിനീയർ റിതുവിനോട് രാജനോട് ആവശ്യപ്പെട്ടു.



ഫോട്ടോ : ചെമ്മാട് ടൗണിൽ വർഷങ്ങൾക്കുശേഷം മാറ്റിവരക്കപ്പെട്ട സീബ്രാ ലൈൻ

Post a Comment

Thanks

Previous Post Next Post