കോട്ടക്കൽ: കുഴിപ്പുറം കവലയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കുഴിപ്പുറം പാലേമാട് സ്വദേശിയും സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, കായിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അമ്പലവൻ കുളപ്പുരക്കൽ ഷറഫുദ്ദീനാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം കുഴിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഷറഫുദ്ദീനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ അമ്പലവൻ കുളപ്പുരക്കൽ ഇബ്രാഹിമിന്റെയും ഇത്തീരുവിന്റെയും മകനാണ് ഷറഫുദ്ദീൻ. യൂത്ത് കോൺഗ്രസ് പറപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയും സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ സജീവ പ്രവർത്തകനുമായിരുന്ന പരേതനായ ശംസുദ്ധീൻ എന്ന നാണിയുടെ സഹോദരനാണ് ഷറഫുദ്ദീൻ.

Post a Comment
Thanks