കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ വിലകൂടിയ ഐഫോൺ കവർന്ന കേസിൽ യുവാവ് പിടിയിലായി. തിരൂർ തൃപ്പങ്ങോട് ചമ്രവട്ടം സ്വദേശി മുഹമ്മദ് റാഫിയെയാണ് (44) കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ തിരൂരിലേക്ക് പോകാനായി സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് റൂമിന് മുൻവശത്തുള്ള സ്റ്റീൽ ബെഞ്ചിൽ ഇരിക്കുകയായിരുന്നു യുവതി. ക്ഷീണം കാരണം ഉറങ്ങിപ്പോയ യുവതിയുടെ സമീപത്തായി വെച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന ആപ്പിൾ 16 പ്രോ മാക്സ് മോഡൽ ഫോണാണ് ഇയാൾ മോഷ്ടിച്ചത്.
സംഭവത്തിന് പിന്നാലെ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Post a Comment
Thanks