കാക്കത്തടം വെള്ളക്കെട്ട് പ്രശ്നം പെട്ടെന്ന് പരിഹരിക്കണം മനുഷ്യാവകാശ കമ്മീഷൻ

 


പെരുവള്ളൂർ : മഴ പെയ്‌താൽ രൂക്ഷമായി തുടരുന്ന പടിക്കൽ കരുവാങ്കല്ല് എയർപോർട്ട്‌ റോഡിലെ കാക്കത്തടം വെള്ളക്കെട്ട് പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.

13ന് ചൊവ്വാഴ്ച തിരൂർ പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ വെച്ച് നടന്ന സിററിംഗിലാണ് കമ്മീഷന്റെ നിർദേശം ഉണ്ടായത്.


പതിനായിരക്കണക്കിന് വാഹനങ്ങൾ ദിനേന കടന്നു പോകുന്ന ഈ എയർപോർട്ട് റോഡിൽ ചെറുതായൊന്നു മഴ പെയ്‌താൽ പോലും രണ്ടര അടിയോളം ഉയരത്തിൽ വെള്ളം കെട്ടിനിന്ന് വലിയ തോതിൽ ഗതാഗത തടസ്സം ഉണ്ടാവാറുണ്ട്.  പെട്ടെന്നുള്ള ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളോട് ജനപ്രതിനിധികൾ മുഖം തിരിച്ചു നിന്നതോടെ 

ആക്ഷൻ കൗൺസിൽ അടക്കമുള്ളവർ ഭീമഹർജികൾ മുഖേന പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ ഫലമായി താൽക്കാലിക പരിഹാരത്തിന് ചീഫ് എഞ്ചിനിയർ 25 ലക്ഷം ഫണ്ട് അനുവദിച്ച് ഡ്രെയ്നേജ് പ്രവൃത്തി തുടങ്ങിയിരുന്നു.

അതോടെ സ്ഥിരമായി വെള്ളം കെട്ടിനിൽക്കൽ ഇല്ലാതായെങ്കിലും അൽപ നേരം മഴ പെയ്‌താൽ പോലും മണിക്കൂറുകളോളം വെള്ളം കെട്ടി നിൽക്കുന്ന സ്ഥിയാണിപ്പോഴുള്ളത്.

പരിഹാരത്തിനായി 70 ലക്ഷത്തിന്റെ പ്രോജെക്ട്ട് പിഡബ്ല്യൂഡി തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുമുണ്ട്.


റവന്യൂ വകുപ്പ് റോഡ് അതിർത്തി നിർണയിച്ചു കൊടുത്തിട്ട് മാസങ്ങളായെങ്കിലും  ബാക്കിയുള്ള സ്ഥലത്ത് ഡ്രെയ്നേജ് നിർമിക്കാനായി റോഡ് കയ്യേറ്റങ്ങൾ പിഡബ്ല്യൂഡി പൊളിച്ചു മാറ്റാത്തതും 

പദ്ധതിക്ക് വേണ്ട ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കാതെ തുടർ നടപടികൾ അനാവശ്യമായി നീട്ടിക്കൊണ്ട് പോയി ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതും ബോധ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തിര പരിഹാര നടപടികൾ കൈക്കൊള്ളാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയത്.


ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡന്റ്‌ എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി, നാഷണൽ ലീഗ് പഞ്ചായത്ത് സെക്രട്ടറി പി പി സൈതലവി എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. പരാതിക്കാർക്ക് പുറമെ പൊതു പ്രവർത്തകരായ അസ്‌ലം കൂമണ്ണ, അബ്ദുറഹീം പൂക്കത്ത് എന്നിവർ സിററിംഗിൽ പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم