ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മഞ്ഞപ്പിത്തം; വ്യാപാരി മരിച്ചു, 93 പേർക്ക് രോഗബാധ..!


മലപ്പുറം: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താർ (45) ആണ് മരിച്ചത്.


വണ്ടൂരിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കിടയിലാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തത്. ഇതുവരെ 93 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കരളിന്റെ പ്രവർത്തനം തകരാറിലായതോടെ സത്താറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വണ്ടൂർ-മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ആരോഗ്യവകുപ്പ് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി.

Post a Comment

Thanks

Previous Post Next Post