68-ാമത് സംസ്ഥാന സ്കൂൾ കായിക മേള: മീഡിയ റൂം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു


കോഴിക്കോട്:68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയുടെ മീഡിയ റൂം ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മീഡിയ പാസിന്റെയും കിറ്റിന്റെയും

വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രിയിൽ നിന്ന് മാധ്യമപ്രവർത്തകരായ ബഷീർ പുതുക്കുടി, കെ എസ് രേഷ്മ എന്നിവർ ആദ്യ മീഡിയ പാസും കിറ്റും ഏറ്റുവാങ്ങി. ലോകം ഉറ്റുനോക്കുന്ന കായിക മാമാങ്കം സമൂഹത്തിന് മുന്നിൽ എത്തിക്കാനുള്ളവരാണ് മാധ്യമ പ്രവർത്തകരെന്ന് മന്ത്രി പറഞ്ഞു. സ്വീകരണ കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ പാറക്കൽ അബ്ദുള്ള എം എൽ എ അധ്യക്ഷനായി. 


ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ, എഡിപിഐ സി എ സന്തോഷ്, ഡിപിസി നിസാർ ചേലേരി, ഡിഡി സി എസ് അമൃത, മീഡിയ കമ്മിറ്റി കൺവീനർ അബ്ദുൽ സത്താർ, ഹൈബത്തുള്ള മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.


അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

Previous Post Next Post