പെരുമണ്ണ: പെരുമണ്ണ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് കലിയുഗ വരദനായ ശ്രീ ധർമ്മശാസ്താവിന്റെ പ്രീതിക്കായി അഖണ്ഡനാമയജ്ഞം സംഘടിപ്പിക്കുന്നു. 1202 വൃശ്ചികം 9, 10 (2026 നവംബർ 25 ബുധനാഴ്ച ഉദയം മുതൽ നവംബർ 26 വ്യാഴാഴ്ച ഉദയം വരെ) തീയതികളിലാണ് അഖണ്ഡനാമയജ്ഞം നടക്കുന്നത്.
യജ്ഞത്തോടനുബന്ധിച്ച് ഗണപതിഹോമം, അഖണ്ഡനാമ പുഷ്പാഞ്ജലി, എള്ളുതിരി, നെയ്യ്വിളക്ക് തുടങ്ങിയ വിശേഷാൽ പൂജകളും ചടങ്ങുകളും ഉണ്ടായിരിക്കും.
നവംബർ 24 ചൊവ്വാഴ്ച രാവിലെ മുതൽ കലവറ നിറക്കൽ ചടങ്ങും തുടർന്ന് യജ്ഞ ദിവസങ്ങളിൽ അന്നദാനവും നടക്കും. ഭക്തജനങ്ങൾക്ക് പൂഷ്പങ്ങൾ, നെയ്യ്, കർപ്പൂരം, ചന്ദനത്തിരി, എണ്ണ, അന്നദാനത്തിനുള്ള സാമഗ്രികൾ എന്നിവ സംഭാവനയായി സമർപ്പിക്കാവുന്നതാണെന്ന് അഖണ്ഡനാമയജ്ഞ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. യജ്ഞം മംഗളകരമായി നടത്തുന്നതിനായി മുഴുവൻ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Post a Comment
Thanks