അധ്യാപകദിനത്തിൽ P സൈനബ ടീച്ചറെ ആദരിച്ചു


അധ്യാപകദിനത്തോടനുബന്ധിച്ച് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് 24-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീർഘകാലം അധ്യാപന രംഗത്ത് സേവനമനുഷ്ഠിച്ച P സൈനബ ടീച്ചറെ ആദരിച്ചു.


ഏകദേശം 34 വർഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ച സൈനബ ടീച്ചറുടെ കുടുംബത്തിലെ മക്കളും മരുമക്കളും ഇന്ന് അധ്യാപകരെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. 

നജീബ്, മുജീബ് ഉൾപ്പെടെയുള്ള അധ്യാപകരായ മക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ആദരം.


ടീച്ചറുടെ ഭർത്താവ് അബ്ദുൽ ഹമീദ് മാസ്റ്ററുടെയും സാന്നിധ്യം ചടങ്ങിന് കൂടുതൽ സന്തോഷവും അഭിമാനവും നൽകി.


24 വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post