KSTU തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല അധ്യാപക ദിനാചരണവും ആദരിക്കലും സംഘടിപ്പിച്ചു



​തിരൂരങ്ങാടി: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിച്ച അധ്യാപക ദമ്പതികളെ ആദരിച്ചു. അച്ചനമ്പലം സ്വദേശികളായ ഇസ്മായിൽ മാസ്റ്റർ, മൈമൂന ടീച്ചർ എന്നിവരെയാണ് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചത്.

​കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.ടി. അമാനുള്ള മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഹസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

​സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഹുസൈൻ, ജില്ലാ സെക്രട്ടറിമാരായ അബ്ദുറഷീദ് ടി.പി., ബഷീർ അഹമ്മദ്, ജാസിദ് ഇ.വി., ജസീറ ആലങ്ങാടൻ, സാജിന എന്നിവർ സംബന്ധിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഖിളർ മാസ്റ്റർ സ്വാഗതവും നന്ദിയും ആശംസിച്ചു.

Post a Comment

Thanks

Previous Post Next Post