ബഹുജന മിലാദ് റാലിയും ഗ്രാൻ്റ് മൗലിദും നാളെ


കൊടിഞ്ഞി സുന്നി മഹല്ല് കമ്മിറ്റിയും കൊടിഞ്ഞി സർക്കിൾ കേരള മുസ്ലിം ജമാഅത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ബഹുജന മീലാദ് റാലിയും ഗ്രാൻഡ് മൗലിദും നാളെ (വ്യാഴം) നടക്കും.


വൈകുന്നേരം 5 മണിക്ക് കൊടിഞ്ഞി പാലാ പാർക്കിൽ നിന്നും ആരംഭിക്കുന്ന റാലി ഫാറൂഖ് നഗറിൽ സമാപിക്കും. 

ശേഷം മഗ്‌രിബ് നിസ്‌കാരനന്തരം അക്ബർ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാൻഡ് മൗലിദ് സദസ്സ് നടക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും പങ്കെടുക്കും.

Post a Comment

Thanks

Previous Post Next Post