തിരൂരങ്ങാടി: ബസ് യാത്രക്കിടെ ചെമ്മാട് വെച്ച് ബസിനുള്ളിൽ കുഴഞ്ഞ് വീണ സ്ത്രീയെ അതേ ബസ്സിൽ തന്നെ ബസ് ജീവനക്കാർ അടിയന്തിരമായി ആശുപത്രിയിലെത്തിച്ച് മാതൃകയായി. ഇന്ന് വൈകുന്നേരം 5.15 നാണ് മലപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന WINS ബസ്സിൽ വെച്ചാണ് സ്ത്രീ കുഴഞ്ഞു വീണത്. ഉടൻതന്നെ ബസ് ജീവനക്കാർ ബസിൽ തന്നെ രോഗിയെ ചെമ്മാടുള്ള തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
താലൂക്ക് ആശുപത്രി പ്രവേശന കവാടത്തിലൂടെ ബസ് അകത്തേക്ക് പ്രവേശിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തെ തുടർന്ന് ആശുപത്രി കവാടത്തിന് മുമ്പിൽ സർവ്വീസിനായി നിർത്തിയിടുന്ന ആംബുലൻസ് ഡ്രൈവർമാരായ ഷംസീറും ഫാസിലും ചേർന്ന് ആംബുലൻസിലെ സ്ട്രക്ചർ ഉപയോഗിച്ച് ബസ്സിൽ നിന്നും കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks