പെരുവള്ളൂരിൽ വീണ്ടും തെരുവുനായ ആക്രമണം: വിദ്യാർത്ഥിയടക്കം ആറുപേർക്ക് കടിയേറ്റു


​പെരുവള്ളൂർ: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെതെരുവുനായയുടെആക്രമണത്തിൽ ആറോളം പേർക്ക് കടിയേറ്റു. 

.

കുന്നത്ത് പറമ്പ്, ഇല്ലത്തുമാട്, കൊടശ്ശേരിപ്പൊറ്റ എന്നിവിടങ്ങളിലാണ് പ്രധാനമായും അക്രമമുണ്ടായത്.


സ്കൂളിൽ നിന്ന് മടങ്ങിവരികയായിരുന്ന കൊടശ്ശേരിപ്പൊറ്റ എടത്തിങ്ങൽ അഭിനവ് എന്ന വിദ്യാർത്ഥിക്കും കൊടശ്ശേരിപ്പൊറ്റ പള്ളിയുടെ സമീപത്തുവെച്ച് ബാസിത് എന്നയാൾക്കും കടിയേറ്റു. 


ഇല്ലത്തുമാടിൽ വെച്ച് ആക്രമണത്തിനിരയായവരിൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയാണ്.


​പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


പരിക്കുകൾ ഗുരുതരമല്ലാത്തവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം രാത്രിയോടെ  ഡിസ്ചാർജ് നൽകി.


​മുമ്പ് പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റ് ഒരാൾ മരിച്ച സംഭവം ഭീതിയോടെയാണ് നാട്ടുകാർ ഓർക്കുന്നത്. 


തെരുവുനായ ശല്യത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും പ്രാദേശിക ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post