‘എന്റെ കൈ വിടെടാ….’ അലറി വിളിച്ച് രമ്യഹരിദാസ് എംഎല്‍എ; കോണ്‍ഗ്രസ് പ്രദേശിക നേതാക്കളും എംഎല്‍എയും തമ്മില്‍ കൈയാങ്കളി; കേസെടുത്ത് പോലീസ്


തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള കൈയാങ്കളിയിൽ കേസെടുത്ത് പോലീസ്. ചിറയിൻകീഴിലാണ് സംഭവം നടന്നത്.


കയ്യാങ്കളിയിൽ എംഎൽഎ രമ്യ ഹരിദാസിനെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് സജാദ് നൽകിയ പരാതിയിലാണ് സംഭവം. എംഎൽഎ ആക്രമിച്ചെന്നാണ് പരാതി. രമ്യയുടെ പരാതിയിൽ സജാദിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള തർക്കത്തിന്റേയും കയ്യാങ്കളിയുടേയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നത്.


കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഇതിൽ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വിളിച്ച യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരുമായിരുന്നു പങ്കെടുത്തത്. എന്നാൽ ഇതിനിടെ കരാറുകാരോട് എംഎൽഎയുടെ പിഎ പ്രദീപ് സംസാരിക്കാൻ തുടങ്ങി. ഇത് ചോദ്യംചെയ്‌ത്‌ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. പിഎയും സജിത് മുട്ടപ്പലം എന്നയാളും തമ്മിൽ തർക്കമുണ്ടായി.

കരാറുകാരുമായുള്ള വിഷയത്തിൽ പിഎ ഇടപെടുന്നതെങ്ങനെയാണെന്ന് ചോദിച്ച് ഒരു പ്രവർത്തകൻ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടു.


ഇതേപ്പറ്റി സംസാരിക്കുന്നതിനായി എംഎൽഎ യും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറൽ സെക്രട്ടറിയുടെ വീട്ടിൽ എത്തുകയും വിഷയത്തിൽ സംസാരമുണ്ടാകുകയും ചെയ്. ഇതറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തുകയും എംഎൽഎയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

സംഭവത്തിന് പിന്നാലെ രമ്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പ്രാദേശിക നേതാക്കൾ മർദ്ദിച്ചതായാണ് രമ്യ ഹരിദാസിന്റെ ആരോപണം. അതേസമയം രമ്യ ഹരിദാസ് അടിച്ചതായി പഞ്ചായത്തംഗവും പറഞ്ഞു.


പിന്നാലെയുണ്ടായ കയ്യാങ്കളിയിൽ പ്രവർത്തകർ എംഎൽഎയുടെ കൈ പിടിച്ചു തിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തന്റെ കൈവിടെടോ എന്ന് എംഎൽഎ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുകൂട്ടരും മർദിച്ചുവെന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസ് പാർട്ടിക്കു തന്നെ നാണക്കേടായി മാറിയ സംഭവമെന്നാണ് പൊതുവിലയിരുത്തൽ

Post a Comment

Thanks

Previous Post Next Post