പരപ്പനങ്ങാടി: തേയിലക്കടവ് റോഡ് കുഴികൾ കൊണ്ട് നിറഞ്ഞതോടെ യാത്ര ദുരിതത്തിലായിരിക്കുകയാണ്. റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നതായും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി.
പ്രധാന റോഡിൽ രൂപപ്പെട്ട കുഴികൾ മഴവെള്ളം കെട്ടിനിൽക്കുന്നതോടെ കൂടുതൽ അപകടകരമായ അവസ്ഥയിലാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴികളിൽപ്പെടുന്നത് അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ അടിയന്തര ഇടപെടൽ വേണമെന്നും MAPS ആവശ്യപ്പെട്ടു.
MAPS ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പി.പി. സുബൈർ, നിയാസ് അഞ്ചപുര എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയത്.
റോഡിലെ കുഴികൾ അടിയന്തരമായി അടച്ച് ഗതാഗതസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.
ഫോട്ടോ :- പരപ്പനങ്ങാടി തെയ്യിലക്കടവ് റോഡിൽ രൂപപ്പെട്ട കുഴി
Post a Comment
Thanks