കലാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാവണം: മന്ത്രി അഡ്വ: എൻ ശംസുദ്ധിൻ



മലപ്പുറം: ലക്ഷ്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി കലാലയങ്ങൾ മാറണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ: എൻ ശംസുദ്ധിൻ പറഞ്ഞു   സ്‌കൂൾ, കോളേജ് ലൈബ്രറികൾ ശാക്തികരിക്കണം. ഇതിലുടെ എഴുത്തും വായനയുടെയും നല്ല സംസ്കാരം രൂപപ്പെടുത്താൻ സാധിക്കും. 

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് പ്രസിദ്ധികരിച്ച വോട്ട് ചരിതം 2026 പുസ്തകം തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. വി പി ജംഷിദ് പുസ്തകം ഏറ്റുവാങ്ങി.  മലപ്പുറം എഡിഎം  പി ഒ സാദിഖ് അധ്യക്ഷനായി. മുൻ മന്ത്രി പി കെ അബ്ദു റബ്ബ് , മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മുന്നിയൂർ, തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ എം അബ്ദുറഹിമാൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ അബ്ദുൽ റഷീദ്,കോളേജ് മാനേജർ എം കെ ബാവ , കോഴിക്കോട് സർവ്വകലാശാല കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, ഗായകൻ ഫിറോസ് ബാബു, തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് യു എ റസാഖ്  ചന്ദ്രിക മലപ്പുറം ബ്യൂറോ ചിഫ് ഇഖ്ബാൽ കല്ലുങ്ങൽ. പരപ്പനങ്ങാടി ബാർ കൗൺസിൽ പ്രസിഡൻ്റ് അഡ്വ:സി പി മുസ്തഫ, ലയൺസ് ക്ലബ്ബ് ചാർട്ടർ പ്രസിഡൻ്റ് കെ ടി മുഹമ്മദ് ഷാജു, പ്രോഗ്രാം കോഡിനേറ്റർ മുജിബ് താനാളൂർ എന്നിവർ സംസാരിച്ചു  .തുടർന്ന് ഐഡിയ സ്‌റ്റാർ സിംഗർ റിയാലിറ്റിഷോ റണ്ണർ അപ്പ് തിർത്ഥ സത്യൻ്റെ സംഗീത വിരുന്നും ചെന്നൈ കലാക്ഷേത്രയിലെ ശ്രീലക്ഷമിയുടെ ഭരതനാട്ട്യവും അരങ്ങേറി  

               

ഫോട്ടോ: ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് പ്രസിദ്ധികരിച്ച വോട്ടു ചരിതം 2026 മന്ത്രി അഡ്വ എൻ ശംസുദ്ധീൻ പിഎസ്എംഒ കോളേജ് പ്രിൻസിപ്പൽ ഡോ വി പി ജംഷീദിന് നൽകുന്നു.

Post a Comment

Thanks

Previous Post Next Post