ലോക കേരള സഭ - ബദൽ സംവിധാനം സ്വാഗതാർഹം :പ്രവാസി ലീഗ്


തിരുരങ്ങാടി : പ്രവാസി ആവശ്യങ്ങളിൽ യുക്തമായ നിർദേശങ്ങൾ, ഇടപെടൽ തീരുമാനങ്ങൾ ഒന്നും ഇല്ലാതെ പോയ ലോക കേരള സഭ നിർത്തലാക്കുകയും കൂടുതൽ പ്രവാസി സൗഹൃദ ബദൽ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ നടപടി സ്വാഗതാർഹവും അഭിനന്ദ്നീയവുമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം എ ജലീൽ പറഞ്ഞു, ബദൽ സംവിധാനം സമയ ബന്ധിതമായി നടപ്പിലാക്കണം. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പഞ്ചായത്ത്‌, നഗര സഭ തലത്തിലെ മെമ്പർ ഷിപ്പ് പ്രവർത്തനം യോഗം വിലയിരുത്തി.

മണ്ഡലം പ്രസിഡന്റ്‌ ജാഫർ  കിഴക്കിനിയകത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി ടി നാസർ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം തച്ചമ്മാട്, മുസ്തഫ കോണിയത്ത്, സമദ് കൊടിഞ്ഞി, വി പി ലത്തീഫ്, സത്താർ പെരുമണ്ണ, റഷീദ് ഏലായി, സി വി ലത്തീഫ്, ഇസ്മായിൽ പൂഴിക്കൽ, സുബൈർ പന്തക്കൻ, കുഞ്ഞിമുഹമ്മദ്‌ മൗലവി, സുബൈർ എം വി, സൈദലവി നന്നമ്പ്ര, അഹ്‌മദ്‌ കുട്ടി, അബ്ദു പൂണ്ടോളി, കുഞ്ഞിക്കോമു, എം എ റഹീം, എം സി ബാവ, നൗഷാദ് എന്നിവർ പ്രസംഗിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post