സമസ്ത‌ സെന്ററിനറി: സോൺ അസംബ്ലി ഇന്ന്



തിരൂരങ്ങാടി | സമസ്ത സെൻ്റിനറി കോൺഫറൻസിൻ്റെ പദ്ധതി പഠനത്തിനായി തേഞ്ഞിപ്പലം സോൺ സംഘടിപ്പിക്കുന്ന സെന്റിനറി അസംബ്ലി ഇന്ന് വൈകിട്ട് 6.30ന് പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടക്കും. 


സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്ല അഹ്‌സനി ചെങ്ങാനി ഉദ്ഘാടനം ചെയ്യും.


കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ, മുഹമ്മദ് അലി സഖാഫി വള്ളിയാട് വിഷയമവതരിപ്പിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി കെ എം ബഷീർ ഹാജി, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാജി മൂന്നിയൂർ, തേഞ്ഞിപ്പലം സോൺ പ്രസിഡൻ്റ് മുഹമ്മദ് ബാഖവി ചേലേമ്പ്ര സംബന്ധിക്കും.

Post a Comment

Thanks

Previous Post Next Post