മലപ്പുറം: കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിൽ നടന്ന മലപ്പുറം ജില്ലാ സിവിൽ സർവീസസ് കായികമേളയിൽ പരപ്പനങ്ങാടി സ്വദേശി കെ.ടി. വിനോദിന് ഇരട്ട സ്വർണം. 40+ വിഭാഗത്തിൽ 400 മീറ്ററിലും 800 മീറ്ററിലും വിനോദ് സ്വർണമെഡൽ നേടി.
800 മീറ്ററിൽ തുടർച്ചയായി എട്ടാം തവണയാണ് കെ.ടി. വിനോദ് ജില്ലാ സിവിൽ സർവീസസ് കായികമേളയിൽ സ്വർണം കരസ്ഥമാക്കുന്നത്.
നിലവിൽ മഞ്ചേരി സഹകരണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സീനിയർ ഓഡിറ്ററായി സേവനമനുഷ്ഠിക്കുന്ന വിനോദ് മുൻ കേരള പോലീസ് ഫുട്ബോൾ താരവുമാണ്. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ കീഴിലാണ് നിലവിൽ കായിക പരിശീലനം നടത്തുന്നത്.
ജില്ലാ മീറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സിവിൽ സർവീസസ് കായികമേളയിലേക്കും വിനോദ് യോഗ്യത നേടി.
കായികരംഗത്തെ നേട്ടത്തിന് സഹപ്രവർത്തകരും സുഹൃത്തുക്കളും കായികപ്രേമികളും അഭിനന്ദനം അറിയിച്ചു.

Post a Comment
Thanks