റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; കാർഡുകളിൽ മൊബൈൽ നമ്പർ മാറ്റൽ നിർബന്ധം: തീയതി സെപ്റ്റംബർ 30 വരെ നീട്ടി..


കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് 'സ്മാർട്ട് പി.ഡി.എസ്' നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുകളിലും നിലവിൽ ഉപയോഗത്തിലുള്ള മൊബൈൽ ഫോൺ നമ്പറുകൾ ബന്ധിപ്പിക്കണമെന്ന് സിവിൽ സപ്ലൈസ് അധികൃതർ. നിലവിൽ പല റേഷൻ കാർഡുകളിലും ചേർത്തിട്ടുള്ള ഫോൺ നമ്പറുകൾ പ്രവർത്തനക്ഷമമല്ലാത്തതോ ഉപയോഗത്തിലില്ലാത്തതോ ആയ പശ്ചാത്തലത്തിലാണ് ഈ നടപടി.


റേഷൻ വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനാണ് സിവിൽ സപ്ലൈസ് വകുപ്പ് ഇത്തരം നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. റേഷൻ കാർഡിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ ഉടമസ്ഥതയിലുള്ളതും നിലവിൽ സജീവമായി പ്രവർത്തിക്കുന്നതുമായ മൊബൈൽ നമ്പറാണ് കാർഡുമായി ബന്ധിപ്പിക്കേണ്ടത്.


റേഷൻ കാർഡ് ഉടമകൾക്ക് അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സിറ്റിസൺ പോർട്ടൽ മുഖേന നേരിട്ടോ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. 2026 സെപ്റ്റംബർ 30-നകം നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ.

Post a Comment

Thanks

أحدث أقدم