ഡൽഹിയിൽ 17-കാരി കൂട്ടബലാത്സംഗത്തിനിരയായി; അക്രമികളെത്തിയത് പോലീസുകാരെന്ന വ്യാജേന

 


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഡല്‍ഹി കല്‍ക്കാജിയില്‍ പതിനേഴുകാരിക്ക് നേരെയാണ് കൂട്ട ബലാത്സംഗം നടന്നത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജമായി പരിചയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.


പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും കല്‍ക്കാജിലെ ഒരു ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു പാര്‍ക്കിലേക്ക് പോയത്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. രാത്രി 8.45-ഓടെയാണ് സംഭവത്തെക്കുറിച്ച് പിസിആര്‍ സന്ദേശം പൊലീസിന് ലഭിക്കുന്നത്. അപ്പോള്‍ത്തന്നെ കല്‍ക്കാജി മന്ദിറിനും ഇസ്‌കോണ്‍ ക്ഷേത്രത്തിനും ഇടയിലുള്ള പാര്‍ക്കിലേക്ക് പൊലീസ് സംഘം എത്തിയിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പാര്‍ക്കിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ എന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.

Post a Comment

Thanks

Previous Post Next Post