വായ്പാ തിരിച്ചടവ് വൈകുന്നതിന്റെ പേരിൽ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതും തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി. പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ നിലവിൽ വരും.
അമിതവിലക്കുകളോ അസഭ്യ വർഷങ്ങളോ ഇനി ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല.
വിളിക്കുന്നതിനുള്ള സമയപരിധി
▪️രാവിലെ 8 മണിക്കും രാത്രി 7 മണിക്കും ഇടയിൽ മാത്രമേ വായ്പാ തിരിച്ചടവിനായി ഏജന്റുകൾക്ക് വിളിക്കുകയോ നേരിട്ട് ചെല്ലുകയോ ചെയ്യാം.
▪️ഉപഭോക്താവ് ആവശ്യപ്പെട്ടാൽ മാത്രമെ ഇതിന് പുറമേയുള്ള സമയങ്ങളിൽ ബന്ധപ്പെടാവൂ.
▪️മരണവീടുകൾ, രോഗാവസ്ഥകൾ, വിവാഹ ചടങ്ങുകൾ തുടങ്ങിയ പ്രയാസഘട്ടങ്ങളിൽ ഏജന്റുകൾ ബന്ധപ്പെടാൻ പാടില്ല.
ഭീഷണികളും അപമാനവും നിരോധിച്ചു
▪️വായ്പാ തുക പിരിച്ചെടുക്കാൻ ഭീഷണിപ്പെടുത്തുന്നതോ അസഭ്യം പറയുന്നതോ ആയ രീതികൾ ഉപയോഗിക്കരുത്.
▪️അപരിചിതമായ നമ്പറുകളിൽ നിന്ന് വിളിച്ച് ഭയപ്പെടുത്തുക, നിരന്തരം ശല്യപ്പെടുത്തുക എന്നിവ കർശനമായി വിലക്കിയിരിക്കുന്നു. ▪️സമൂഹമാധ്യമങ്ങളിലൂടെ ഉപഭോക്താവിന്റെ ചിത്രങ്ങളോ വിവരങ്ങളോ പ്രചരിപ്പിച്ച് അപമാനിക്കാൻ പാടില്ല.
സാങ്കേതിക വിദ്യയിലൂടെയുള്ള നിയന്ത്രണങ്ങൾ
▪️സ്മാർട്ട്ഫോണോ ലാപ്ടോപ്പോ ഫിനാൻസ് എടുത്തതാണെങ്കിൽ പോലും, കൃത്യമായി നോട്ടിസ് നൽകാതെ പെട്ടെന്ന് ഡിവൈസ് ബ്ലോക്ക് ചെയ്യാൻ പാടില്ല.
▪️തിരിച്ചടവ് 30 ദിവസം വൈകിയാൽ മാത്രമേ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ കൊണ്ടുവരാവൂ.
▪️തിരിച്ചടവ് പൂർത്തിയായാൽ ഉടൻ പൂർണ്ണ സേവനം തിരികെ നൽകണം.
إرسال تعليق
Thanks