താനൂരിലെ ഇംതിയാസ് എന്ന യുവാവിനെ കാണാതായ സംഭവം: അന്വേഷണ സംഘം നാഗ്പൂരിലേക്ക്


താനൂർ: താനൂരിലെ ഇംതിയാസ് എന്ന യുവാവിനെ ബെംഗളൂരുവിൽ വെച്ച് കാണാതായ സംഭവത്തിൽ അഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തല അടിയന്തിര ഇടപെടൽ നടത്തി പ്രത്യേക എസ് ഐ ടി രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ സംഘം നാഗ്പൂരിലേക്ക് പുറപ്പെട്ടു.


പി.കെ. നവാസ് എം എൽ എ  അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നേരിൽ കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇംതിയാസിന്റെ തിരോധാനത്തിനായി അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. നജീബ് കാന്തപുരം എം എൽ എ യും പി.കെ. നവാസ് എം എൽ എ യോടൊപ്പമുണ്ടായിരുന്നു.

ബെംഗളൂരിൽ  പഠനം പൂർത്തിയാക്കിയ താനൂർ പനങ്ങാട്ടൂർ മെതുകയിൽ ഇംതിയാസ് (25) ഈ മാസം ഏഴിനാണ് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി പഠിച്ച സ്ഥാപനം ലക്ഷ്യമാക്കി  പുറപ്പെട്ടത്.


ബെംഗളൂരുവിൽ എത്തിയ വിവരം കുടുംബത്തെ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഒരു വിവരവും ലഭ്യമായില്ല. ഫോൺ സ്വിച്ച് ഓഫായിരുന്നു.

ഇംതിയാസിന്റെ മൊബയിലിൽ നിന്നും ഗൂഗിൽ പേ വഴി നാഗ്പൂരിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തതായി

സൈബർ സെൽ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് നാഗ്പൂരിലേക്ക് പുറപ്പെടുന്നത്.

Post a Comment

Thanks

أحدث أقدم