ജനവാസ കേന്ദ്രത്തിൽ സ്വർണ്ണ ഉരുക്ക് നിർമ്മാണശാല: പ്രതിഷേധവുമായി നാട്ടുകാർ


​ പള്ളിക്കൽ പഞ്ചായത്ത്‌ കരിപ്പൂർ മേഖലയിൽ പുളിയം പറമ്പ് - ഉങ്ങുങ്ങൽ വളവിൽ റോഡിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വർണ്ണ ഉരുക്ക് നിർമ്മാണശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതി പ്രദേശത്ത് നിന്ന് ഉയർന്നേക്കാവുന്ന വിഷപ്പുകയും വായു-ജല മലിനീകരണവും തങ്ങളുടെ ആരോഗ്യത്തെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.


​വികസനത്തിന്റെ പേരിൽ തങ്ങളുടെ സമാധാനപരമായ ജീവിതവും പരിസ്ഥിതിയും തകർക്കുന്ന നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പ്രാദേശിക കൂട്ടായ്മ. എന്നാൽ, കോടതി ചെലവുകൾക്കും അഭിഭാഷകരുടെ ഫീസിനുമായി വലിയ തുക കണ്ടെത്തേണ്ടി വരുന്നത് സാധാരണക്കാരായ ഈ ഗ്രാമീണരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തങ്ങളുടെ തുച്ഛമായ സമ്പാദ്യത്തിൽ നിന്ന് പണം പിരിച്ചെടുത്താണ് നിലവിൽ നാട്ടുകാർ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.



​വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഭരണകൂടത്തിനും ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടുണ്ട്. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെയും പ്രമുഖ മാധ്യമങ്ങളുടെയും പിന്തുണ തേടാനാണ് സമരസമിതിയുടെ തീരുമാനം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ പദ്ധതി ഉടനടി ഉപേക്ഷിക്കണമെന്നും, ജനവാസ മേഖലയിൽ നിന്ന് വ്യവസായശാല മാറ്റാൻ അധികൃതർ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.


സമര സമിതിയുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാകൂ 

Post a Comment

Thanks

أحدث أقدم