തിരൂരങ്ങാടി: വിവിധ പ്രവേശന, മത്സര പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച് വിവിധ മേഖലകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻവിദ്യാർത്ഥികളെ ആദരിക്കുന്ന ‘അച്ചീവേഴ്സ് ഗാല 2026’ സംഘടിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിലായി സ്കൂളിൽ പഠിച്ച ശേഷം വിവിധ പ്രവേശന പരീക്ഷകളിലും മത്സര പരീക്ഷകളിലും മികവ് തെളിയിച്ച് അംഗീകാരം നേടിയ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.
തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ സി.പി. ഹബീബ വഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഴിവുകളും നേട്ടങ്ങളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അവർക്കും പുതുതലമുറയ്ക്കും പ്രചോദനമാകുമെന്ന് അവർ പറഞ്ഞു.
ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ അനുമോദന പ്രസംഗം നടത്തി.
സ്റ്റാഫ് സെക്രട്ടറി ടി. സാലിം, പി.ജാഫർ, മുഹമ്മദലി ജൗഹർ,കെ.വി. സാബിറ, ടി.എം. സുഹൈൽ, യു.ടി. അബൂബക്കർ, ടി.സി. അബ്ദുന്നാസർ, ഇ.എം.പി ഇസ്മായിൽ, സൗദ, മുനീർ താനാളൂർ, ടി. അസ്സൻകോയ, ടി.വി.ആയിശാബി, ടി. ഫഹീദ, കെ.ടി. നജീബ്, പി.പി. ഫൈസൽ അലി, കെ.കെ. നുസ്റത്ത്, സി.എച്ച്. സുമൈറ, കെ. മുബീന ,ടി. റിഫ, രജ്ഞന, റബീഹ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
إرسال تعليق
Thanks