കുളമല്ല, റോഡാണ്... പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി; പക്ഷേ നന്നാക്കില്ല


അധികൃതരുടെ അനാസ്ഥകാരണം വർഷങ്ങളായി യാത്രാദുരിതത്തിൽ നിന്നും മോചനമില്ലാതെ ഒരു റോഡ്. 


 തെയ്യാല വെങ്ങാട്ടമ്പലം- എസ് എൻ യുപി  സ്കൂൾ റോഡിനാണ് ഗതി.

 തട്ടത്തലം ഹൈസ്കൂളിലേക്കും, നന്നമ്പ്ര എസ്എൻ യു പി സ്കൂൾ, നന്നമ്പ്ര ജി എൽ പി സ്കൂൾ, മദ്രസ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളും, ചെമ്മാട് ഭാഗത്തേക്കും തെയ്യാലയിലേക്കും യാത്ര ദൂരം കുറവായതിനാൽ ദിവസേന നൂറു കണക്കിന്  വാഹനങ്ങൾ കടന്നുപോകുന്ന ഈറോഡ്  വർഷങ്ങളോളമായി പുനരുദ്ധാരണം നടത്താത്തത് കാരണം റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ് വലിയ തോതിലുള്ള കുഴികൾ രൂപപ്പെട്ടിരി ക്കുകയാണ്.



ഗതാഗത യോഗ്യമല്ലാതായ റോഡിൽ വാഹന യാത്രയും കാൽനടയാത്രയും ഒരുപോലെ ദുഷ്കരമാണ്.

  വാർഡിനെ പ്രതിനിധീകരിച്ച് ജനപ്രതിനിധി

കൾ മാറിമാറിവന്നിട്ടും പരിഹാരമായില്ല.

വെള്ളം കെട്ടി നിൽക്കുന്നത് കാരണം കുഴികളറിയാതെ റോഡിലെ കുഴികളിൽ ചാടി ഇരു ചക്രവാഹ നങ്ങൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്.


 ഈ ദുരിതങ്ങൾക്കെല്ലാം ഇടയിൽ ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി റോഡിൽ  രാത്രി എന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ തെരുവുനായ കൂട്ടങ്ങൾ   റോഡ്  കയ്യടക്കിയിരിക്കുന്നു.


റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാ ഗതയോഗ്യമല്ലാതായ അവസ്ഥ കാരണം ഓട്ടോറിക്ഷകളും ഇതുവഴി ട്രിപ്പ് വിളിച്ചാൽ വരാത്ത അവസ്ഥയും പ്രദേശവാസികളെ പ്രയാസപ്പെടുത്തുന്നുണ്ട്.

Post a Comment

Thanks

Previous Post Next Post