സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ്.
പെൻഷൻ വിതരണം ബാങ്ക് മുഖേനയാക്കാൻ സർക്കാർ തീരുമാനിച്ചു. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രം നേരിട്ട് വിതരണം നടത്തും.
പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൻ്റെ കത്ത് പരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് സർക്കാർ പറയുന്നു.
Post a Comment
Thanks