തിരുരങ്ങാടി :തിരുരങ്ങാടി മുതൽ പതിനാറുങ്ങൽ വരെയുള്ള റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്ന ആദ്യഘട്ട വർക്ക് ആഗസ്റ്റ് 17 നകം അടിയന്തിരമായി തുടങ്ങാം എന്ന് എ. ബി. എം ഫോർ കരാർ കമ്പനി മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിക്ക് രേഖാ മൂലം ഉറപ്പ് നൽകി.
മുസ്‌ലിം യൂത്ത് ലീഗ് തിരുരങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിറ്റി കരിപറമ്പ് ഓഫീസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് തീരുമാനം.
വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഇത് സംബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് പരാതി സമർപ്പിച്ചിരുന്നു.
പ്രസിഡന്റ് സലീം വടക്കൻ, ജനറൽ സെക്രട്ടറി ബാപ്പുട്ടി ചെമ്മാട്, ഭാരവാഹികളായ അനീസ് ഖാലിദ്, ഷഫീഖ് പുളിക്കൽ,
അഷ്‌റഫ് താണിക്കൽ,ആസിഫ് ലൈഫ് കെയർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66

إرسال تعليق
Thanks