വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു


കോഴിക്കോട് :കനത്ത മഴയെ തുടർന്ന വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാഹിൻ ഇറാഷ് ആണ് മരിച്ചത്.


ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് പെയ്ത‌ കനത്ത മഴയിൽ റോഡിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഇവരുടെ വീട്ടുമുറ്റത്ത് വലിയ തോതിൽ കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടെ മുറ്റത്തേക്കിറങ്ങിയ കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.


അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Thanks

Previous Post Next Post